Sunday, August 4, 2013

VISHUDHIYUDE PUNYABHOOMI

ജനിച്ചനടിനെക്കാലും എന്റെ ജീവിത്തെ ഏറെ സ്വാധീനിച്ചത്  ഞാൻ വളർന്ന എന്റെ നാടാണ്‌ .എന്റെ നാട്ടിലെ ഓരോ മണല്തരിക്കും എന്നെ സുപരിചിതമാണ് .ആ നാട്ടിൽ നിന്നാണ് ഞാൻ പ്രകൃതിയുടെ സൗന്ദര്യഭൊദം എന്താണെന് അറിഞ്ഞത് ,പ്രകൃതിയുടെ സൗന്ദര്യമെല്ലം ചാലിച്ചെടുത്ത ഒരു പ്രദേശം .........കുട്ടികാലത്ത് ഇവിടെ കണ്ടറിഞ്ഞ പല കാഴ്ചകളും ഞാൻ എന്റെ ജീവിതത്തിൽ പകർത്തി ,നാട്ടിലെ ബാല്യ സ്മൃതികൾ ഉറങ്ങുന്ന തറവാടിന്റെ ഇടനാഴികൾ ......ഞാൻ എവിടെ പോയാലും തിരിച്ചു ഇവിടെ വരുമ്പോൾ മനസിന്‌ എന്റെന്നില്ലാത്ത സമാധാനം ..തന്നോടുതന്നെ അലിഞ്ഞുചെരുന്നതുപോലെ തോന്നുന്നു ..
                                                             ഇവടെത്തെ മണ്ണിൽനിന്നാണ് ഞാൻ നടക്കാൻ പഠിച്ചത് .എത്ര തവണ വീണിട്ടും എന്നെ തങ്ങിയെഴുന്നെൽക്കാൻ സഹായിച്ച ഈ മണ്ണിനെ ഞാൻ എങ്ങനെ മറക്കും ...പ്രകൃതിയുടെ വരദാനമായ ഈ പ്രദേശം വിശുദ്ധിയുടെ അടയാളമാണ് .
                                                              പ്രകൃതിയെ വെല്ലാനുള്ള ഹുങ്കും ധിക്കാരവും ഇവിടെ മനുഷ്യർക്കില്ല ,അതുകൊണ്ടുതന്നെ ഇവിടുത്തെ തിരുനെല്ലിനു ഒരു മുഖമേ ഉള്ളു  _ നിഷ്കളങ്കതയുടെയഉം ശാന്തത യുടെയും .
                                                                 എന്നാൽ ഇന്ന് ഈ മനോഹാരിത നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ് .ഒരേ കുടുംബത്തിലെ അംഗം ങ്ങലെപ്പോലെ ഒത്തൊരുമിച്ചു ജീവിച്ചുപോന്ന മനുഷ്യര് ഇന്ന് ജാതീയമായും മതപരമായും രാഷ്ട്രീയമായും ,സാമ്പത്തികമായും പലതട്ടുകളിൽ നിന്ന് പോർവിളി നടത്തി ആര്ക്കോ വേണ്ടി രക്തം ചീന്തുകയാണ് .മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുകയാണ് .
                                             ഇങ്ങനെയാണെങ്കിലും ഇത്രയും പ്രകൃതി ഭംഗി ഒത്തിണങ്ങിയ എന്റെ നാടും  ഇവിടുത്തെ ജനങ്ങളും  എനിക്ക് എന്നെന്നും പ്രിയപ്പെട്ടവരാണ് .ഇനിയും എനിക്കൊരു ജന്മമുണ്ടെങ്കിൽ എന്റെ നാടിൻറെ മടിയിൽ തന്നെ ജനിച്ചുവീഴാനെ എന്നാണ് എന്റെ പ്രാർത്ഥന ....അത്രയേറെ ഞാൻ സ്നേഹിക്കുന്നു എന്റെ നാടിനെ ജനിച്ചു വീണ നാടിനെക്കളും ..എന്റെ ഈ ധാത്രിയെ ......